Tuesday, September 15, 2009

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനം





സ്വതന്ത്ര സോഫ്റ്റ് വെയര് ദിനത്തിന്റെ ഭാഗമായി സ്കൂളില് നടന്ന പ്രവര്ത്തനങ്ങള്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍
സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. കൂടാതെ സോഫ്റ്റ്‌വെയറിന്റെ സോഴ്സ് അഥവാ അത് എഴുതപ്പെട്ടിരിക്കുന്ന പ്രോഗ്രാം കോഡ് എല്ലാവര്‍ക്കും വായിക്കാവുന്ന വിധത്തില്‍ ലഭ്യമായിരിക്കും. കൂടാതെ ഇത്തരം കോഡുകളുടെയും സോഫ്റ്റ്‌വെയറിന്റെയും കൂടെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ അനുമതി പത്രം സാധാരണയായി ഉള്‍പ്പെടുത്തിയിരിക്കും. ഇത്തരം സോഫ്റ്റ്‌വെയറുകള്‍ എല്ലാം പൊതുസഞ്ചയത്തില്‍ ലഭ്യമാക്കിയവയായിരിക്കും. സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ സമിതി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്കായി വിശേഷിച്ചും ഗ്നൂ പ്രൊജക്റ്റിനായി, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്‌ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനം(Free Software Foundation). 1985 ഒക്ടോബര്‍ മാസത്തില്‍ റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ സ്ഥാപിച്ച ഈ സംഘടനയെ അമേരിക്കന്‍ ആദായനികുതി നിയമത്തിന്റെ 501(c)(3) വകുപ്പനുസരിച്ച്‌ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച്‌ മുമ്പോട്ടുനീങ്ങുന്ന ഈ സംഘടനക്ക്‌ ലോകമെമ്പാടും ശാഖകളും ഒട്ടനവധി പ്രവര്‍ത്തകരുമുണ്ട്‌.സംഘടനയുടെ തുടക്കം മുതല്‍ 1990ന്റെ പകുതിവരെ ലഭിച്ച ധനസഹായത്തിന്റെ സിംഹഭാഗവും സ്വതന്ത്ര സോഫ്റ്റ്‌വേര്‍ ഉണ്ടാക്കാനുള്ള പ്രോഗ്രാമര്‍മാരെ നിയമിക്കാനായാണ്‌ ചെലവഴിച്ചിട്ടുള്ളത്‌. ഇന്ന് വളരെയധികം കമ്പനികള്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ നിര്‍മ്മിക്കുന്നതിനാല്‍ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രതിഷ്ഠാപനത്തിന്റെ ജോലിക്കാരും പ്രവര്‍ത്തകരുമെല്ലാം സംഘടനയുടെ നിയമപരവും, ആശയപരവുമായ വശങ്ങളിലാണ്‌ വ്യാപൃതരായിരിക്കുന്നത്‌. ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനം കേരളത്തിലെ തിരുവനന്തപുരം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
ലിനക്സ്
ടക്സ്, ദ പെന്‍ ഗ്വിന്‍, ലിനക്സിന്റെ ഭാഗ്യചിഹ്നം ലിനക്സ് എന്ന നാമം സാധാരണഗതിയില്‍ സൂചിപ്പിക്കുന്നത് ലിനക്സ് കെര്‍ണലിനെയാണു്. ലിനക്സ് കെര്‍ണല്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത് ഗ്നൂ/ലിനക്സ് എന്നാണ്. ലിനക്സ് കെര്‍ണലിനൊപ്പം ഗ്നൂ പ്രോജക്റ്റിന്റെ ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും സോഫ്റ്റ്‌വെയര്‍ ലൈബ്രറികളും മറ്റും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നൂ/ലിനക്സ്. വിവിധങ്ങളായ ഉപയോഗങ്ങള്‍ക്കു വേണ്ടി കെര്‍ണലില്‍ മാറ്റങ്ങള്‍ വരുത്തിയും, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്‌വെയറുകള്‌ കൂട്ടിച്ചേര്‍ത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് അല്ലെങ്കില്‍ ഡിസ്ട്രോ എന്നാണ് പറയുക, റെഡ്‌ഹാറ്റ് ലിനക്സ്, ഫെഡോറ ലിനക്സ്, സൂസെ ലിനക്സ്, ഉബുണ്ടു തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഓപ്പണ്‍‌ഓഫീസ്.ഓര്‍ഗ് വിവിധ കമ്പ്യൂട്ടര്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ഓഫീസ് അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകളുടെ ഒരു കൂട്ടമാണ്‌ ഓപ്പണ്‍‌ഓഫീസ്.ഓര്‍ഗ് (OO.o അല്ലെങ്കില്‍ OOo). ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രയോഗം ഓപ്പണ്‍ ഡോക്യുമെന്റ് ഫോര്‍മാറ്റിനെ വിവരങ്ങള്‍ സേവ് ചെയ്യുന്നതിനുള്ള അടിസ്ഥാന ഫോര്‍‌മാറ്റായി സ്വീകരിച്ചിരിക്കുന്നു. കൂടാതെ '97-2003 വരെയുള്ള മൈക്രോസോഫ്റ്റ് ഓഫീസ് ഫോര്‍മാറ്റുകളെയും, മറ്റനവധി ഫോര്‍മാറ്റുകളെയും പിന്തുണക്കുന്നു. കാവേരി എന്ന പേരില്‍ ഇതിന് ഒരു മലയാളം പതിപ്പുമുണ്ട്. സ്റ്റാര്‍‌ഡിവിഷന്‍ വികിസിപ്പിച്ചെടുത്തതും പിന്നീട് 1999 ഓഗസ്റ്റ് മാസത്തില്‍ സണ്‍ മൈക്രോസിസ്റ്റംസ് സ്വന്തമാക്കിയതുമായ സ്റ്റാ‌ര്‍‌ഓഫീസില്‍‍ നിന്നുമാണ്‌ ഓപ്പണ്‍‌ഓഫീസ് വികസിപ്പിച്ചെടുത്തത്.2000 ജൂലൈ മാസത്തില്‍ ഇതിന്റെ സോഴ്‌സ് കോഡ് സ്വതന്ത്രമാക്കി.കുത്തക ഓഫീസ് അപ്ലിക്കേഷനുകള്‍ക്ക് പകരം സ്വതന്ത്രവും,സൗജന്യവുമായ ബദലായി പുറത്തിറങ്ങിയ ഓപ്പണ്‍‌ഓഫീസ്.ഓര്‍ഗ് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആണ്‌.ഇതിന്റെ പകര്‍പ്പവകാശം ഗ്നു ലഘു സാര്‍വ്വജനിക അനുവാദ പത്രികയ്ക്കു കീഴില്‍ വരുന്നു. ഈ സോഫ്റ്റ്‌വെയര്‍ അനൗദ്യോഗികമായി ഓപ്പണ്‍ഓഫീസ് എന്നറിയുന്നുണ്ടെങ്കിലും ആ പേര്‌ മറ്റൊരു കമ്പനി സ്വന്തമാക്കിയതിനാലാണ്‌ ഇതിന്റെ പേര്‌ ഔദ്യോഗികമായി 'ഓപ്പണ്‍ഓഫീസ്‌.ഓര്‍ഗ്‌ എന്നാക്കിയത്‌[1]. അപ്ലിക്കേഷനുകള്‍ * റൈറ്റര്‍ * കാല്‍ക് * ഇം‌പ്രെസ് * ബെ‌യ്‌സ് * ഡ്രോ * മാത്ത് * ക്വിക്ക് സ്റ്റാര്‍ട്ടര്‍ * മാക്രോ റെക്കോര്‍ഡര്‍
എബന്‍ മോഗ്ലന്‍
സോഫ്റ്റ്‌വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടര്‍ കൗണ്‍സലും ചെയര്‍മാനുമാണ് എബന്‍ മോഗ്ലന്‍ (ജനനം: ജൂലൈ 13, 1959). ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ജനനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന അനേക സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ കക്ഷികളില്‍ ഉള്‍പ്പെടുന്നു. ആദ്യകാലത്ത് ഇദ്ദേഹം ഒരു പ്രോഗ്രാമിങ് ഭാഷാ രൂപകല്‍പകനായിരുന്നു. 2000 മുതല്‍ 2007 വരെ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ഡയറക്ടേര്‍സില്‍ അംഗമായിരുന്നു. ഇപ്പോള്‍ കൊളംബിയ സര്‍വകലാശാലയില്‍ നിയമ-മിയമ ചരിത്ര അദ്ധ്യാപകനായും പ്രവര്‍ത്തിക്കുന്നു. ഗ്നു/ലിനക്സ് ഗ്നൂ ലിനക്സിന്റെ ഇന്ത്യന് വകഭേദം. ഭാരത് ഓപ്പറേറ്റിങ് സിസ്റ്റം സൊലൂഷന് സ് അഥവാ ബോസ് എന്ന പേരില് അറിയപ്പെടുന്ന ഈ സോഫ്റ്റ് വെയറിന്റെ ഉപജ്ഞാതാക്കള് കേന്ദ്രഗവണ് മെന്റ് സ്ഥാപനമായ സി ഡാക്കാണ്.എല്ലാ ഇന്ത്യന് ഭാഷകളെയും പിന്തുണയ്ക്കുന്നതരത്തിലാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിരിക്കുന്നത്.ലിനക്സിന്റെ ഡെബിയന് ഡിസ്ട്രിബ്യൂഷനില് നിന്നാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്.തുടക്കത്തില് മലയാളം,തമിഴ് ,ഹിന്ദി ഭാഷകളില് ഉപയോഗിക്കാവുന്ന രീതിയിലാണ് ബോസ് വികസിപ്പിച്ചിരിക്കുന്നത്..ഇംഗ്ലീഷ് ഭാഷയില് പ്രാവീണ്യമില്ലാത്തതു കൊണ്ട് വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങള് നിഷേധിക്കപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര് ക്ക് ഇന്റര്‍നെറ്റ് ഉള് പ്പെടെയുള്ള സൗകര്യങ്ങള് പ്രയോജനപ്പെടുത്താന് ബോസ് സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ബോസിന്റെ ആദ്യ ഗുണഭോക്താക്കള് ഇന്ത്യന് നേവിയാണ്.നേവിയുടെ കൊച്ചി,കല്‍ക്കട്ട, മുംബൈ കേന്ദ്രങ്ങളില് വിവരസാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള പ്രവര് ത്തനങ്ങള് വിന് ഡോസില് നിന്ന് ബോസിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.വങ്ന്‍‌കിട ഐ.ടി കമ്പനികള് ക്ക് ലൈസന്‍സ് ഫീ ഇനത്തില് നല്‍കേണ്ടി വരുന്ന കോടിക്കണക്കിന് രൂപയാണ് പൂര്‍ണ്ണമായും സൗജന്യമായ ബോസിലേക്ക് മാറുമ്പോള് സര്ക്കാര് സ്ഥാപനങ്ങള്ക്ക് ലാഭിക്കാന് കഴിയുന്നത്. വളരെ പ്രശസ്തമായ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ് (ആംഗലേയം:GNU/Linux). 1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടക്കം കുറിച്ച ഗ്നു (ആംഗലേയം:GNU) പ്രൊജക്റ്റ് വികസിപ്പിച്ചെടുത്തതാണ് ഈ ഓപ്പറേറ്റിംഗ് സിസ്റ്റം. ലിനസ് ടോര്‍വാള്‍ഡ്സ് വികസിപ്പിച്ചെടുത്ത ലിനക്സ് എന്ന കേര്‍ണല്‍ 1992ല്‍ ഗ്നു ജിപിഎല്‍ അനുമതിപത്രം സ്വീകരിച്ചതോടെയാണു് ഈ ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗയോഗ്യമായതു്. ഗ്നു പ്രൊജക്റ്റിന്റെ ഭാഗങ്ങളും ലിനക്സ് കേര്‍ണലും ചേര്‍ന്നാണു് ഇതുണ്ടായതെന്നതുകൊണ്ടു് ഇതിനെ ഗ്നു/ലിനക്സ് എന്നു വിളിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണമൂലമോ, പറയാനുള്ള എളുപ്പം മൂലമോ ഗ്നു എന്നത് ഒഴിവാക്കി ലിനക്സ് എന്ന് മാത്രം ഉപയോഗിക്കാറുണ്ട്. ലിനക്സ് കെര്‍ണലും, ഗ്നു പ്രൊജക്റ്റും, മറ്റു സോഫ്റ്റ്‌വെയര്‍ ദാതാക്കള്‍ എന്നിവരില്‍ നിന്നുള്ള സോഫ്റ്റ്‌വെയറുകളും കൂടിച്ചേര്‍ന്ന സമ്പൂര്‍ണ്ണ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഗ്നു/ലിനക്സ്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്.
റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍
പൊതുവേ ആര്‍.എം.എസ്സ്‌ എന്നറിയപ്പെടുന്ന റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ ആണു സ്വതന്ത്ര സോഫ്റ്റ്‌ വേര്‍ പ്രതിഷ്ഠാപനത്തിന്റെ സ്ഥാപകന്‍. അസാധാരണമായ വിജ്ഞാനത്തിനുടമയായ അദ്ദേഹം ഒരു ലോകോത്തര പ്രോഗ്രാമര്‍കൂടിയാണ്‌. ലോകമാകമാനം അറിയപ്പെടുന്ന ഗ്നൂ പ്രൊജക്റ്റ്‌, ഈ വ്യക്തിയുടെ ആശയമാണ്‌. ലിനസ്‌ ടോര്‍വാള്‍ഡ്സ്‌, ലിനക്സ് കെര്‍ണല്‍ ഉപയോഗിക്കുന്ന ഗ്നൂ/ലിനക്സ്‌ ഓപ്പറേറ്റിംഗ്‌ സിസ്റ്റം നമുക്കു സംഭാവന ചെയ്ത അദ്ദേഹം തന്റെ ജീവിതം സ്വതന്ത്ര സോഫ്റ്റ്‌വേര്‍ എന്ന ആശയത്തിനായി ഉഴിഞ്ഞു വെച്ചിരിക്കുന്നു. ലോകമംഗീകരിക്കുന്ന ഹാക്കറായ അദ്ദേഹത്തിന്റെ സംഭാവനകളായ ഗ്നൂ ഇമാക്സ്‌,ഗ്നൂ സീ കമ്പയിലര്‍,ഗ്നൂ ഡീബഗ്ഗര്‍ തുടങ്ങിയവ കമ്പ്യൂട്ടിംഗ്‌ ലോകത്തിന്‌ എന്നുമൊരു മുതല്‍ക്കൂട്ടാണ്‌. അതുപോലെതന്നെ ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം എഴുതിയുണ്ടാക്കിയതും അദ്ദേഹമാണ്‌.